ക്വറന്റൈന്‍ കേന്ദ്രത്തിലും സ്ത്രീകള്‍ക്ക് രക്ഷയില്ല; ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ കേന്ദ്രത്തിലെ അന്തേവാസി ബലാത്സംഗം ചെയ്തു

മുംബൈ: കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ അതേ കേന്ദ്രത്തിലെ അന്തേവാസി ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പന്‍വേലില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് സംഭവം. പനവേല്‍ സിറ്റി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.

ക്വാറന്റീന്‍ കേന്ദ്രത്തില്‍ സഹോദരനെ കാണാനെത്തിയ യുവാവ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് കേന്ദ്രത്തില്‍ വന്ന് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ജൂലായ് 13ന് മാള്‍ഡയിലെ ന്യൂ ഭൂമിക പാര്‍ക്കിലെ ക്വാറന്റൈല്‍ കേന്ദ്രത്തിലും യുവതിക്കു നേരെ അതിക്രമം നടന്നിരുന്നു. ബിഎംസിയിലെ കരാര്‍ ജീവനക്കാരനായ അമിത് താക്കറെയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News