Home-bannerNationalNewsRECENT POSTS

38 വയസിനിടെ ഗര്‍ഭിണിയായത് 20 തവണ! 19 പ്രസവത്തിനും ആശുപത്രിയില്‍ പോയില്ല, ഡോക്ടര്‍മാരെ വരെ ഞെട്ടിച്ച് ലങ്കാഭായി

38 വയസിനിടെ നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ലങ്കാഭായി ഗര്‍ഭിണിയായത് 20 തവണ!. കേള്‍ക്കുമ്പോള്‍ ചിലപ്പോ അത്ഭുതം തോന്നിയേക്കാം. നാടോടി സംഘത്തിനൊപ്പം ഗര്‍ഭിണിയായ യുവതിയെ കണ്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കഥകള്‍ പുറത്ത് വന്നത്. കഴിഞ്ഞ 19 തവണയും പ്രസവത്തിന് ലങ്കാഭായി ആശുപത്രി കണ്ടിട്ടില്ല. 11 കുട്ടികള്‍ ഇപ്പോള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരാണു നാടോടിസംഘത്തിനൊപ്പം ലങ്കാഭായി ഖരാത്തിനെ കണ്ടെത്തിയത്. മജാല്‍ഗാവിലെ കേശാപുരിയാണു സ്വദേശമെങ്കിലും കൂട്ടമായി ഊരുചുറ്റുന്നവരാണിവര്‍. 19 തവണ പ്രസവം കഴിഞ്ഞെന്നും ഇപ്പോള്‍ 11 കുട്ടികള്‍ ഉണ്ടെന്നുമാണു നാടോടിയായ ലങ്കാഭായി പറഞ്ഞത്. പ്രസവ സംബന്ധമായി ആദ്യമായാണ് ആശുപത്രി കാണുന്നതെന്നും നിരക്ഷരയായ അവര്‍ പറഞ്ഞു.

അടിയന്തര പരിശോധനകള്‍ പൂര്‍ത്തിയാക്കി ആവശ്യമായ മരുന്നുകള്‍ ലങ്കാഭായിക്കു നല്‍കിയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മയും ഗര്‍ഭസ്ഥശിശുവും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു. പ്രസവത്തിനായി രണ്ട് മാസത്തിനകം ആശുപത്രിയിലെത്തണമെന്ന് ലങ്കാഭായിയോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button