NationalNewsUncategorized

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം ഇന്ത്യയിൽ

ബംഗ്ലൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം കർണാടകയിലെത്തി. നാല് വനിതകൾ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കിമീ പിന്നിട്ടാണ് ബെംഗളൂരു വിമാനത്താവളത്തിൽ പറന്നിറങ്ങിയത്.
തുടർച്ചയായി 17 മണിക്കൂർ നിർത്താതെ പറന്നാണ് വിമാനം ബംഗ്ലുളുരുവിലെത്തിച്ചേർന്നത്. ചരിത്രനേട്ടത്തിൽ എയർ ഇന്ത്യ വിമാനത്തെ നിയന്ത്രിച്ചത് ക്യാപ്റ്റൻ സോയ അഗർവാൾ, ക്യാപ്റ്റൻ തന്മണി പാപഗാരി, ക്യാപ്റ്റൻ അകാൻഷ സോനാവനേ,ക്യാപ്റ്റൻ, ശിവാനി മൻഹാസ് എന്നിവരായിരുന്നു. ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്നു ക്യാപ്റ്റൻ സോയ അഗർവാൾ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button