26.2 C
Kottayam
Friday, June 5, 2026

ഹോളി പാര്‍ടിക്കിടെ തമ്മില്‍ തല്ലി: ബംഗളൂരുവില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Must read

ബംഗളൂരു: ബംഗളൂരുവില്‍ ഹോളി പാര്‍ടിക്കിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന് തുടര്‍ച്ചായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. നഗരത്തിന് ചേര്‍ന്ന് ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന സബ്അര്‍ബിലാണ് സംഭവം. പാര്‍ടിക്കിടെ മദ്യപിച്ച കൊല്ലപ്പെട്ട യുവാക്കളിലൊരാള്‍ മറ്റൊരു യുവതിയെപ്പറ്റി മോശം പരാമര്‍ശം നടത്തിയതാണ് തര്‍ക്കത്തിന് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.

മരിച്ചവര്‍ അനസ് (22) രാധേ ശ്യാം (23) ദീപു എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു പേരും ബിഹാറില്‍ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. അനേകല്‍ സബ് അര്‍ബിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന അപാര്‍ട്‌മെന്റിന്റെ താഴെ വച്ചാണ് ആക്രമണം നടന്നത്. ഒരാളുടെ മൃതദേഹം അപാര്‍ട്‌മെന്റിന്റെ പാസേജിലും മറ്റൊരാളുടേത് മുറിക്കുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം അപാര്‍ട്‌മെന്റിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു.

- Advertisement -

ആക്രമണത്തില്‍ പരിക്കേറ്റ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

Popular this week