പത്തനംതിട്ടയില്‍ ഹോംക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ച നിലയില്‍

പത്തനംതിട്ട: ഏഴംകുളത്ത് ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് തൂങ്ങി മരിച്ചത്. ജൂണ്‍ 27 നാണ് തഞ്ചാവൂരില്‍ നിന്നുമാണ് ഇവര്‍ വീട്ടിലെത്തിയത്.

അതേസമയം, കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 2 ന് ദുബായിയില്‍ നിന്ന് മടങ്ങിയെത്തിയ മനോജ് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടില്‍ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി ഇയാള്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. എന്നാല്‍ ഇവരെത്തും മുന്‍പ് തന്നെ ഇരുപത്തിനാലുകാരനായ മനോജ് മരിച്ചു.

മനോജിനൊപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനാല്‍ അയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News