ഫേസ്ബുക്ക് കാമുകനൊപ്പം പോണോ അതോ 11 വര്‍ഷം ഒരുമിച്ച് ജീവിച്ച ഭര്‍ത്താവിനൊപ്പം പോണോ എന്ന്‌ ഇന്‍സ്‌പെക്ടറുടെ ചോദ്യം; വാവിട്ട് കരഞ്ഞ മകനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി

കണ്ണൂര്‍: പതിനൊന്നു വര്‍ഷം ഒപ്പം ജീവിച്ച ഭര്‍ത്താവിനെയും 10 വയസുകാരനായ മകനെയും ഉപേക്ഷിച്ചു യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയി. മൂന്നു ദിവസം മുമ്പാണ് യുവതിയെയും മകനെയും കാണാതായത്. ബന്ധുക്കളുടെ അന്വേഷണത്തില്‍ യുവതി ഒരു ഓട്ടോയില്‍ കയറി പോയതായി വ്യക്തമായി.

ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതോടെയാണ് പയ്യന്നൂര്‍ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവിടെ വച്ചാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവതി കോഴിക്കോട് ജില്ലയിലെ പെരുവണ്ണമുഴിയിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് പെരുവണ്ണാമുഴി പോലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ യുവതിയെയും മകനെയും കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നീട് ഇവരെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനാണ് ഒപ്പമുള്ളതെന്ന് യുവതി വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോണോ, അതോ 11 വര്‍ഷം ഒപ്പം കഴിഞ്ഞ ഭര്‍ത്താവിനും മകനുമൊപ്പം പോകണോ എന്ന ഇന്‍സ്‌പെക്ടറുടെ ചോദ്യത്തിന് കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ മറുപടി.

ഇതു കേട്ടതോടെ പത്തു വയസുള്ള മകന്‍ വാവിട്ടു കരഞ്ഞു. മകനെ ഭര്‍ത്താവിന് വിട്ടുനല്‍കിയ യുവതി, കാമുകനൊപ്പം പോയി. കാര്‍പെന്റര്‍ ജോലിക്കാരനായ യുവാവുമായി ഒരു വര്‍ഷം മുമ്പാണ് യുവതി പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളര്‍ന്നതോടെ ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News