29.1 C
Kottayam
Friday, May 3, 2024

13 വയസുള്ള മകളേയും കൂട്ടി വീട്ടമ്മ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

Must read

മൂന്നാര്‍: മൂന്നാറില്‍ 13 വയസുളള മകളുമൊത്ത് വീട്ടമ്മ കാമുകനായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. സംഭവത്തെ തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി. ഓട്ടോഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടമ്മ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അംഗീകരിക്കാത്ത വീട്ടുകാര്‍ മറ്റൊരാളുമായി ഇവരുടെ വിവാഹം നടത്തി. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ഇരുവരും ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നില്ല.

ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇവര്‍ 13 വയസുകാരിയായ മകളെയും കൂട്ടി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week