CrimeHome-bannerNationalNews
പോലീസ് ക്യാന്റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു
മാല്‍കന്‍ഗിരി: ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ പോലീസ് ക്യാന്റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. ക്യാന്റീന്‍ ജീവനക്കാരിയായ ആദിവാസി യുവതിയാണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രതികളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News