28.9 C
Kottayam
Thursday, May 2, 2024

വീട്ടില്‍ വളര്‍ത്തിയ പൂവന്‍ കോഴിയുടെ കൊത്തേറ്റ് സ്ത്രീ മരിച്ചു

Must read

ക്യാന്‍ബെറ: ആസ്ട്രേലിയയില്‍ വീട്ടില്‍ വളര്‍ത്തിയ പൂവന്‍ കോഴിയുടെ കൊത്തേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. കോഴിക്കൂടിനുള്ളില്‍ നിന്നും മുട്ടകള്‍ ശേഖരിക്കുന്നതിനിടെയായിരുന്നു സംഭവം.
ഞെരമ്പിന് കൊത്തേറ്റ് രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് മരണം സംഭവിച്ചത്.

ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തിയ ഫോറന്‍സിക് വിദഗ്ധനായ റോജര്‍ ബിയാര്‍ഡ് വളര്‍ത്തുമൃഗങ്ങള്‍ മൂലം ആസ്ട്രേലിയക്കാര്‍ക്കുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഞെരമ്പു മുറിയാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ബിയാര്‍ഡ് പറഞ്ഞു.

അടുത്തകാലത്ത് ഒരു വിദേശ വനിതയുടെ കാലില്‍ പൂച്ച മാന്തിയതിനെത്തുടര്‍ന്ന് മരണം സംഭവിച്ചിരുന്നു. അതുപോലെ മൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് മരണം സംഭവിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ ആസ്ട്രേലിയയില്‍ ഉണ്ടെന്ന് ബിയാര്‍ഡ് കൂട്ടിച്ചേര്‍ത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week