32.8 C
Kottayam
Wednesday, May 1, 2024

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം; പാമ്പ് കടിയേറ്റത് ഭര്‍ത്താവുമൊത്ത് കാടുവെട്ടിത്തെളിക്കുന്നതിനിടെ

Must read

ഇടുക്കി: രാജാക്കാട് പാമ്പ് കടിയേറ്റ് യുവതി മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനില്‍ മിനി ദമ്പതികളുടെ മകള്‍ അനു (25) ആണ് മരിച്ചത്. ഭര്‍ത്താവ് നാഗരാജിനൊപ്പം വീടിന് സമീപമുള്ള കാട് വെട്ടിത്തെളിക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം 3.30 ഓടെയാണ് യുവതിക്ക് പാമ്പ് കടിയേക്കുന്നത്.

ഉടന്‍ സ്വകാര്യ വിഷ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. എന്നാല്‍ പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week