ഹോട്ടലിന് മുന്നില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഹോട്ടലിന് മുന്നില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിച്ചത്.

25 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല, മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ നീല നിറത്തിലുള്ള ഷാള്‍ ചുറ്റിയിട്ടുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉന്നത പോലീസ് ഓഫീസര്‍ വേദ് പ്രകാശ് സൂര്യ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News