22.3 C
Kottayam
Wednesday, November 27, 2024

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹ തട്ടിപ്പുകൾ, ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മിഷന്‍

Must read

തിരുവനന്തപുരം:ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയുള്ള വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന കേസുകള്‍ കമ്മിഷനു മുന്നില്‍ എത്തുന്നുണ്ട്. പലതും വന്‍ സാമ്പത്തിക തട്ടിപ്പുകളിലേക്ക് പോലും മാറുന്ന സാഹചര്യത്തില്‍ ഇത്തരം സൈറ്റുകളില്‍ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും വി ആര്‍. മഹിളാ മണിയും പറഞ്ഞു.

മദ്യാസക്തിയും ലഹരിയും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന സാഹചര്യം സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം കേസുകളില്‍ കുട്ടികളാണ് ഇരയാവുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറാതിരിക്കുകയും കുട്ടികള്‍ അനാഥരാവുകയും ചെയ്യുന്നു. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന ഇത്തരം വിപത്തുകള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന സാഹചര്യവും, വന്‍ സാമ്പത്തിക തട്ടിപ്പിന് കാരണമാകുന്ന സാഹചര്യവും കണ്ടുവരുന്നുണ്ട്.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ പരിപാടികളുമായാണ് വനിത കമ്മിഷന്‍ മുന്നോട്ടുപോകുന്നത്. 11 മേഖലകളിലെ സ്ത്രീകള്‍ക്കായി കമ്മിഷന്റെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ടെലിവിഷന്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേട്ടുകൊണ്ടാണ് പബ്ലിക് ഹിയറിങ്ങിന് തുടക്കമിട്ടത്. തുല്യ വേതനം, അമിതമായ ജോലി, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യം ഇല്ലാത്ത സാഹചര്യം, ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാതികള്‍ ഹിയറിങ്ങിലൂടെ ലഭിച്ചു.

വിവിധ മേഖലകളിലെ സ്ത്രീകള്‍ക്കായി വരും ദിവസങ്ങളില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനിത കമ്മിഷന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു വരുന്നുണ്ട്. ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. ഇതിനു പുറമേ തദ്ദേശ സ്ഥാപന തലത്തില്‍ ജാഗ്രത സമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാര്യ, ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് കമ്മിഷന്റെ നേതൃത്വത്തില്‍ പ്രീമാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം...

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

Popular this week