വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ചു; യുവതിയും സഹോദരനും മരിച്ചു

ബംഗളൂരു: വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. സ്ഥിരം മദ്യപാനികളായിരുന്ന ഇവര്‍ മദ്യവില്‍പന നിരോധിച്ചതോടെ വാറ്റ് ചാരായത്തോടൊപ്പം സ്ഥിരമായി ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു.

ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു ബസവരാജ്. ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്താകെ ബാറുകളും മദ്യശാലകളും പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടര്‍ന്ന് സഹോദരങ്ങള്‍ വിഷാദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സാനിറ്റൈസറില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര്‍ വാറ്റുചാരായത്തില്‍ സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു. നാല് ദിവസത്തോളം ഇങ്ങനെ സാനിറ്റൈസര്‍ കുടിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച വൈകുന്നേരത്തോടെ ബസവരാജിനും ജംബാവയ്ക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ച വിവരം പുറത്തറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News