26.7 C
Kottayam
Wednesday, May 29, 2024

പുനര്‍ വിവാഹത്തിന് വിസമ്മതിച്ചു; വിധവയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തു

Must read

രാജസ്ഥാന്‍: പുനര്‍ വിവാഹത്തിന് വിസമ്മതിച്ച വിധവയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തതായി റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ 30കാരിയായ വിധവക്കാണ് ഈ ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. രാജസ്ഥാനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ ജനുഖാന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് ഓഫിസര്‍ പെഖാറന്‍ മൊത്തറാം പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു. പ്രമുഖ ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, യുവതി സമ്മതിച്ചില്ല. തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് മൂക്കും നാവും മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week