25.6 C
Kottayam
Wednesday, May 15, 2024

കൊച്ചിയിൽ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോൾ

Must read

കൊച്ചി: കൊച്ചിയില്‍ യുവതിക്ക് നേരെ വധശ്രമം. കഴുത്തിന് വെട്ടാനുള്ള അക്രമിയുടെ ശ്രമം തടയുന്നതിനിടെ കൈക്ക് വെട്ടേറ്റു. കൈക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് അക്രമത്തിനിരയായത്. അക്രമിയും ഇതര സംസ്ഥാനക്കാരനാണെന്നാണ് വിവരം.

കൊച്ചി ആസാദ് റോഡില്‍ വെച്ചായിരുന്നു ആക്രമണം. കൊടുവാള്‍ ഉപയോഗിച്ചാണ് വെട്ടാന്‍ ശ്രമിച്ചത്. രണ്ടു യുവതികള്‍ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഇവരെ തടഞ്ഞുനിര്‍ത്തി അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ തന്നെ യുവാവ് രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week