24 C
Kottayam
Sunday, June 7, 2026

ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്‍റണി രാജു

Must read

കൊച്ചി: വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്‍റണി രാജു. കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ചടങ്ങില്‍ നിന്നാണ് ആന്‍റണി രാജു പിന്മാറിയത്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

ലത്തീന്‍ സഭയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കെയാണ് കൊച്ചിയിലെ സഭ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആന്റണി രാജു വിട്ടുനിൽക്കുന്നത്. കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിലാണ് മന്ത്രി ആന്റണി രാജുവിനെ ക്ഷണിച്ചിരുന്നത്. നേരത്തെ തന്നെ മന്ത്രിയിൽ നിന്ന് അനുമതി വാങ്ങി ക്ഷണപത്രിക അടക്കം ആശുപത്രി തയാറാക്കിയിരുന്നു. വരാപ്പുഴ അതിരൂപത ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പരിപാടിയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മന്ത്രി പരിപാടി ഒഴിവാക്കിയത്.

അതേസമയം, തിരക്കായത് കൊണ്ടാണ് ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ പങ്കെടുക്കാത്തത് എന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വിഴിഞ്ഞം സംഭവമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി വിശദീകരിച്ചു. ആശുപത്രിയിലെ അത്ര വലിയ പരിപാടിയായി തോന്നിയില്ല. ഒഴിവുണ്ടെങ്കിൽ മാത്രം എത്താം എന്നാണ് നേരത്തെ അറിയിച്ചത്. വലിയ തിരക്കായതിനാൽ ഇന്ന് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് പങ്കെടുക്കുന്നില്ല എന്ന കാര്യം അറിയില്ലായിരുന്നു എന്നും മന്ത്രി വിശദീകരിച്ചു.

വിഴിഞ്ഞത്ത് കേന്ദ്രസേന എത്തണം എന്ന് ആവശ്യം എതിർക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസേന വരണമെന്ന് ആവശ്യപ്പെട്ടത് സർക്കാരില്ല. വിഴിഞ്ഞ പോർട്ടാണ് സേനയെ ആവശ്യപ്പെട്ടത്. കമ്പനിയുടെ ആവശ്യം സർക്കാർ എതിർക്കേണ്ടതില്ലെന്ന് ആന്റണി രാജു പ്രതികരിച്ചു. സമരക്കാരെ ഒരു മന്ത്രിയും തീവ്രവാദികൾ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week