26 C
Kottayam
Saturday, June 6, 2026

നിത്യ ദാസിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ സ്ത്രീയുടെ മുടിയിൽ തീപിടിച്ചു; വിഡിയോ

Must read

മലപ്പുറം:ഇഷ്ട താരങ്ങളെ കാണുമ്പോൾ പരിസരം മറന്നുപോകുന്ന ആരാധകരെ നാം കാണാറുണ്ട്. പ്രിയപ്പെട്ട നടിയെ കണ്ട് ഫോട്ടോ എടുക്കുന്നതിനിടെ മുടിയിൽ തീപിടിച്ചതുപോലും അറിയാതെ പോയ ഒരു സ്ത്രീയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടി നിത്യ ദാസിനൊപ്പം ഫോട്ടോ എടുത്ത ആരാധികയുടെ മുടിയിലാണ് തീ പിടിച്ചത്. മുടി കത്തുന്നത് പെട്ടന്നു തന്നെ നിത്യ കണ്ടതോടെ ഒഴിവായത് വലിയ ദുരന്തമാണ്.

കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു നിത്യ ദാസ്. നടന്‍ മാമൂക്കോയയ്‌ക്കൊപ്പമാണ് നിത്യ ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുന്നതിന്റെയും സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതിന്റെയും തിരക്കിലായിരുന്നു. നിത്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനായി എത്തിയ രണ്ട് സ്ത്രീകള്‍ ആദ്യം സെല്‍ഫി എടുത്തു. അതിന് ശേഷം ഫോട്ടോയ്ക്ക് പോസ് കൊടുത്തു നിൽക്കവെ പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു. തീ മുടിയിൽ നന്നായി കത്തി തുടങ്ങിയപ്പോള്‍ നിത്യ ദാസ് കണ്ടു. നടി പേടിച്ച് കൂവി വിളിച്ചപ്പോഴാണ് മറ്റുള്ളവരും അത് കണ്ടത്.

- Advertisement -

പെട്ടെന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല. ‘‘സാരിയില്‍ തീ പിടിക്കാത്തത് തന്നെ ഭാഗ്യം. പെട്ടെന്ന് താന്‍ പേടിച്ചു പോയി’’ എന്ന് നിത്യ ദാസ് പിന്നീട് പറയുന്നതും വിഡിയോയില്‍ കാണാം. തക്കസമയത്തു തന്നെ നിത്യ അത് കണ്ട് പ്രതികരിച്ചതു കാരണം ഒഴിവായത് വലിയ ദുരന്തം തന്നെയാണ്. അപകടത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്ന നിത്യ തിരിഞ്ഞു നോക്കി അവരോട് ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് പറഞ്ഞപ്പോൾ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അവരെ വിളിക്കുന്നതും വിഡിയോയിൽ കാണാം.

- Advertisement -

പേടിച്ചുപോയ അവരെ സമാധാനിപ്പിച്ച ശേഷം ഒന്നിച്ച് ഫോട്ടോ എടുത്ത് കുശലം പറയാനും നിത്യ മറന്നില്ല. നിത്യയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വിഡിയോയിൽ കമന്റ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week