മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു; കോവിഡ് പ്രതിരോധ വാക്സീന്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളാണ് മരണ കാരണമെന്ന് ബന്ധുക്കള്‍

പത്തനംതിട്ട: കോവിഡ് പ്രതിരോധ വാക്സീന്‍ എടുത്ത ശേഷം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോഴഞ്ചേരി നാരങ്ങാനം നെടുമ്ബാറ പുതുപ്പറമ്ബില്‍ ജിനു ജി കുമാറിന്റെ ഭാര്യ ദിവ്യ ആര്‍ നായര്‍ മരിച്ചു.

ഈ മാസം രണ്ടിനാണ് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്‌സീന്‍ സ്വീകരിച്ചത്. തലവേദന ഉണ്ടായെങ്കിലും മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് കോഴ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്കാഘാതമുണ്ടായതായി ബന്ധുക്കള്‍ പറയുന്നു.

തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. 2 തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോര്‍ ഒരു ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി വീട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News