രക്ഷാബന്ധന്‍ പാമ്പു കള്‍ക്കൊപ്പം ആഘോഷിച്ചു! രണ്ട് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടി; 25കാരന് ദാരുണാന്ത്യം
പറ്റ്‌ന: ബീഹാറിലെ സരണ്‍ ജില്ലയില്‍ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി കൂട്ടിക്കെട്ടി വാലില്‍ രാഖി കെട്ടിയ യുവാവ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. ശരാനിലെ മാഞ്ചി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിക്കുന്നതിനിടെയാണ് പാമ്ബുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവിന് പാമ്ബുകടിയേറ്റത്. രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടുന്നതിനിടെ അതിലൊരു പാമ്ബ് 25കാരനെ ഇഴഞ്ഞുവന്ന് കൊത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ പത്തുവര്‍ഷമായി പാമ്പുപിടുത്തം നടത്തുന്നയാളാണ് മരിച്ച യുവാവ്. ഇയാള്‍ പലര്‍ക്കും വിഷചികിത്സയും നല്‍കിയിരുന്നു.
बिहार के सारण में बहन से साप को राखी बंधवाना महंगा पड़ गया साप के डसने से भाई की चली गई जान pic.twitter.com/675xsgnZ6N
— Tushar Srivastava (@TusharSrilive) August 23, 2021