ഫ്‌ളാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ സ്ത്രീയ്ക്ക് ശസ്ത്രക്രിയ നടത്തി

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നു വീണു ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്ത്രീയ്ക്കു ശസ്ത്രക്രിയ നടത്തി. ഇതുവരെ വായില്‍കൂടി നല്‍കിയിരുന്ന ശ്വസന സംബന്ധമായ ട്യൂബ് കഴുത്തിലൂടെ ആക്കുന്നതിനാണു ശസ്ത്രക്രിയ നടത്തിയത്. ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഇവര്‍ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്.

ഏതാനും ദിവസങ്ങള്‍ വെന്റിറിലേറ്ററില്‍ കഴിയേണ്ടിവരുന്ന രോഗികള്‍ക്ക് ഇത്തരത്തില്‍ ശസത്രക്രിയ നടത്താറുള്ളതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും വീണു പരിക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവരില്‍ നിന്നു എങ്ങനെ മൊഴി ശേഖരിക്കാന്‍ സാധിക്കുമെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു സ്ത്രീയെ ഫ്‌ളാറ്റില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളടക്കം കൊച്ചിയിലെത്തിയിട്ടുണ്ട്. ഇവരില്‍നിന്നുള്‍പ്പെടെ പോലീസ് മൊഴിയെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News