കോളേജ് വിദ്യാര്‍ത്ഥിക്കൊപ്പം നാടുവിട്ട ഭര്‍തൃമതിയായ 43കാരി തൃശൂരില്‍ പിടിയില്‍

തൊടുപുഴ: പ്രണയം മൂലം കോളജ് വിദ്യാര്‍ഥിയായ 21 വയസുകാരനൊപ്പം നാല്‍പത്തിമൂന്നുകാരി നാടുവിട്ടു. വിവിധയിടങ്ങളില്‍ കറങ്ങിയ ഇരുവരെയും തൃശൂരില്‍ നിന്നു തൊടുപുഴ പോലീസ് പിടികൂടി.

കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്കു സമീപം നെടിയശാലയില്‍ നിന്ന് ഭര്‍തൃമതിയും രണ്ടു പെണ്‍മക്കളുടെ മാതാവുമായ യുവതി ഒളിച്ചോടിയത്. അയല്‍വാസികളാണ് കോളജ് വിദ്യാര്‍ഥിയും യുവതിയും. നാടുവിട്ടശേഷം ലോഡ്ജില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുകയായിരുന്നു.

തൊടുപുഴ എസ്.ഐ: ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News