വര്‍ക്കല: തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന നാട്ടുകാര്‍ക്കെതിരെ പരാതിയുമായെത്തിയ യുവതി മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അയല്‍വാസികള്‍ക്കെതിരെ പരാതി നല്‍കാന്‍ എത്തിയതായിരുന്നു മേല്‍വെട്ടൂര്‍ സ്വദേശിനിയായ യുവതി. ഡിവൈഎസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡിവൈഎസ്പി സ്ഥലത്തില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് യുവതി തോടടുത്തുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി ഉയര്‍ത്തുകയായിരുന്നു.
മേല്‍വെട്ടൂര്‍ ഭാഗത്ത് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ തനിക്കെതിരേ അപകീര്‍ത്തികരമായ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതായി യുവതി ആരോപിച്ചു. മേല്‍വെട്ടൂര്‍ ഭാഗത്ത് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായുള്ള പരാതിയുമായാണ് സ്ത്രീ പോലീസ് സ്റ്റേഷനിലെത്തിയത്.
മേല്‍വെട്ടൂര്‍ ഭാഗത്ത് തുഷാരയില്‍ സുഗുണന്റെ വീട്ടില്‍നിന്ന് ആറു പവനും 6000 രൂപയും, സബിനിവാസില്‍ ജയനശശാങ്കന്റെ വീട്ടില്‍നിന്ന് 23 പവനും നാല് വാച്ചും കവിതവിലാസത്തില്‍ ഗോപിനാഥന്റെ വീട്ടില്‍നിന്ന് 37,000 രൂപയും രണ്ടര പവനും ചരുവിള വീട്ടില്‍ ശ്യാമളയുടെ വീട്ടില്‍നിന്ന് 1.5 ലക്ഷം രൂപയും മൂന്നര പവനും നഷ്ടമായതായാണ് പോലീസിന് പരാതി ലഭിച്ചിരുന്നു.
വിവരമറിഞ്ഞ് ഡിവൈ.എസ്.പി ബാബുക്കുട്ടന്‍, സി.ഐ. ദ്വിജേഷ് എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി യുവതിയെ താഴെ ഇറക്കുകയാ യിരുന്നു. മോഷണത്തിലും യുവതിയുടെ പരാതിയിലും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.