27.8 C
Kottayam
Tuesday, June 9, 2026

ആംബുലന്‍സില്ല, വയോധികന്റെ മൃതദേഹം കാട്ടിനുള്ളിലൂടെ മൂന്ന് കിലോമീറ്റര്‍ ചുമന്ന് വനിത എസ്.ഐ; കൈയ്യടി

Must read

ആന്ധ്രാപ്രദേശ്: ആംബുലന്‍സോ സഹായത്തിന് ആളുകളെയോ കിട്ടാതായതോടെ വയോധികന്റെ മൃതദേഹം മൂന്ന് കിലോമീറ്റര്‍ ചുമന്ന് കൈയ്യടി നേടി വനിത എസ്ഐ.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ഹന്മന്തുണിപേട്ട് മണ്ഡലിലാണ് സംഭവം. വനിതാ എസ്ഐ കൃഷ്ണ പവാനിയാണ് പ്രശംസ പിടിച്ചുപറ്റുന്നത്.

കാട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍, മൃതദേഹം വഹിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാതെ വന്നതോടെ കൃഷ്ണ ധൈര്യത്തോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കനിഗിരിയിലുള്ള ആശുപത്രിയിലേക്ക് മാറ്റാനാണ് മൃതദേഹം വനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ദുര്‍ഘടം പിടിച്ച കാട്ടിലൂടെ കനത്ത ചൂട് പോലും അവഗണിച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തനം. കൃഷ്ണയെ സഹായിക്കാന്‍ കോണ്‍സ്റ്റബിളും കൂടെയുണ്ടായിരുന്നു.

നേരത്തെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ മേഖലയില്‍ എസ്ഐ ആയിരുന്ന ശിരിഷ എന്ന വനിത പോലീസ് ഉദ്യോഗസ്ഥയും സമാന പ്രവൃത്തി ചെയ്ത് അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്ടു കീലോമീറ്റര്‍ ദൂരമായിരുന്നു ശിരിഷ അന്ന് മൃതദേഹം വഹിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വടക്കൻ കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ചുവപ്പ് ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്രമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കടുത്ത മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ കേരളത്തിലെ പ്രമുഖ ജില്ലകളായ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിലാണ് ചൊവ്വാഴ്ച...

വയനാട്ടിൽ ഷിഗല്ല ബാധ; പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം, അടിയന്തര യോഗം ചേർന്നു

കൽപറ്റ: വയനാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. രോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ...

ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ദിവ്യ എസ് അയ്യർക്ക് അടക്കം മാറ്റം, ഡോ.ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന...

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് ഒൻപത് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു...

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

Popular this week