27.8 C
Kottayam
Tuesday, June 9, 2026

പോക്‌സോ കേസില്‍ തന്നെ കുടുക്കിയത് എം.എല്‍.എയുടെ ഭാര്യയും പരാതിക്കാരിയും ചേര്‍ന്നെന്ന് അഞ്ജലി

Must read

കൊച്ചി: നമ്പര്‍ 18 പോക്സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ആറ് പേരുടെ ഗൂഢാലോചനയില്‍ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്‌സോ കേസെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉള്‍പ്പടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്നു. ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതി.

താന്‍ ഇക്കാര്യം പുറത്ത് പറയുമോയെന്ന ഭയമാണ് പരാതിക്കാരിക്ക്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതി ഉയര്‍ത്തുന്നത്. തന്നെ കുടുക്കിയത് പരാതിക്കാരിയായ വ്‌ലോഗറും എം.എല്‍.എയുടെ ഭാര്യയും ചേര്‍ന്നാണെന്നും അഞ്ജലി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഒന്നാം പ്രതിയായ റോയ് വലയാറ്റ് പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി റോയി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല. നാല് ദിവസമായി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ജലി ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ദിവ്യ എസ് അയ്യർക്ക് അടക്കം മാറ്റം, ഡോ.ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന...

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് ഒൻപത് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു...

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

Popular this week