വിവാഹ വാഗ്ദാനം നൽകി പീഡനം:22 കാരന്റെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പെണ്‍കുട്ടി

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലിൽ കുത്തിയിരിപ്പ് സമരം നടത്തി തമിഴ് യുവതി. ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24 കാരിയാണ് മൂന്ന് ദിവസം കൂമംകുളത്ത് വീടിന് മുന്നിൽ കുത്തിയിരുന്നത്.

 സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഏഴ് മാസം മുമ്പ് ചെന്നൈയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനെത്തിയ യുവാവ് അടുപ്പത്തിലായെന്നും വിവാഹം ചെയ്യാമെന്ന് പ്രേരിപ്പിച്ച് പീഡിപ്പിച്ചതായും യുവതി പറയുന്നു. മാസങ്ങളോളം ഒന്നിച്ചു താമസിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം യുവാവ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കുടുംബത്തിന്‍റെ സമ്മതം വാങ്ങി വരാമെന്ന് അറിയിച്ചാണ് യുവാവ് മഞ്ചേരിയിലേക്ക് വന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതായതോടെ മഞ്ചേരിയിലെത്തിയ പെണ്‍കുട്ടി യുവാവിന്‍റെ വീടിനു മുന്നില്‍ സമരം ആരംഭിച്ചു. ഇതോടെ യുവാവിനൊപ്പം കുടുംബവും വീട്ടില്‍ നിന്ന് അപ്രത്യക്ഷരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News