ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ (Delhi’s Mayur Vihar) പ്രാദേശിക ബിജെപി നേതാവിനെ (Local BJP leader) വെടിവച്ചു കൊന്നു. മയൂർ വിഹാറിലെ തേര്‍ഡ് ഫേസില്‍ താമസിക്കുന്ന ജിതു ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 42 വയസ്സായിരുന്നു.
പ്രദേശ വാസികളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച്, ബുധനാഴ്ച തന്റെ വസതിക്ക് പുറത്ത് കുറച്ച് ആളുകളുമായി സംസാരിക്കുകയായിരുന്ന ചൗധരിയെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. 4 ബുള്ളറ്റുകൾ ചൌദരിയുടെ ശരീരത്തില്‍ പതിച്ചതായി ദൃസാക്ഷികള്‍ പറയുന്നു. ബി.ജെ.പി നേതാവിന്റെ തലയിലും വയറിലുമാണ് കൊലപാതകികള്‍ വെടിയുതിർത്തത്.
ചൗധരിയെ ഉടൻ തന്നെ നോയിഡയിലെ മെട്രോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് അന്വേഷണം ആരംഭിച്ചെന്നും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകള്‍ ഇല്ലെന്നുമാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News