News

കാമുകനുമായി വഴക്കിട്ട യുവതി കാമുകന്റെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; ഒപ്പം വിലയും!

അഹമ്മദബാദ്: കാമുകനുമായി വഴക്കിട്ടതിന് പിന്നാലെ കാമുകന്റെ മകളെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മധ്യപ്രദേശ് മൊറേന സ്വദേശിയും അഹമ്മദാബാദില്‍ താമസക്കാരിയുമായ രാധ സിങ്ങിനെ(32)യാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ പിടികൂടിയത്.

അഹമ്മദാബാദ് സ്വദേശിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രമാണ് രാധ സിങ് മോശമായ രീതിയില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി പെണ്‍കുട്ടിയുടെ ചിത്രം മോശമായ രീതിയില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം 2500 രൂപയാണ് നിരക്കെന്നും എഴുതിയിരുന്നു.

കൂടാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പറും ചിത്രത്തിനൊപ്പം നല്‍കുകയും ചെയ്തു. ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസില്‍ പരാതി എത്തിയത്. തുടര്‍ന്ന് സൈബര്‍ ക്രൈം സെല്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ പിടികൂടുകയായിരുന്നു.

യുവതിയെ ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കാനിടയായ കാരണം വ്യക്തമായത്. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന യുവതി പിന്നീട് അഹമ്മദാബാദിലേക്കെത്തി. ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ച് ജോലി ചെയ്തു വരുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവുമായി അടുപ്പത്തിലായി.

എന്നാല്‍ അടുത്തിടെ കാമുകനും യുവതിയും തമ്മില്‍ വഴക്കിടുകയും തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കാമുകന്റെ മകളുടെ ചിത്രങ്ങള്‍ മോശമായരീതിയില്‍ പ്രചരിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker