അയല്‍വാസിയുടെ വീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

മുളന്തുരുത്തി: അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയെയാണ് (28) സുഹൃത്ത് പുത്തന്‍മലയില്‍ അശോകിന്റെ (29) വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയില്‍ കയറി വാതിലടച്ചെന്നും, വിവരം സൂര്യയുടെ വീട്ടില്‍ അറിയിച്ച ശേഷം വാതില്‍ തകര്‍ത്തു കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നുമാണ് അശോക് മൊഴി നല്‍കിയത്.

തൂങ്ങിമരണം ആണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ പകല്‍ വീട്ടില്‍ എല്ലാവരും ഉണ്ടായിരിക്കെ നടന്ന മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News