ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ബലംപ്രയോഗിച്ചു ആസിഡ് കുടിപ്പിച്ച ശേഷം കുത്തി പരിക്കേല്‍പ്പിച്ചു

ലക്നൗ: ലൈംഗിക പീഡനം ചെറുക്കാന്‍ ശ്രമിച്ച യുവതിയെക്കൊണ്ട് ആസിഡ് കുടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബദൗനിലെ സിക്രിയില്‍ തിങ്കളാഴ്ചയാണ് ക്രൂര സംഭവം അരങ്ങേറിയത്. ആസിഡ് ഉള്ളില്‍ ചെന്ന് ഗുരുതരമായി പരിക്കേറ്റ മുപ്പതുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇവരുടെ അയല്‍ക്കാരനായ സതേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നു മക്കളുടെ അമ്മയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. സംഭവ ദിവസം രാത്രി അയല്‍വാസിയായ സതേന്ദ്ര ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം യുവതി തടുത്തതോടെ ബലപ്രയോഗത്തിലൂടെ ആസിഡ് കുടിപ്പിച്ചു.

യുവതി ബഹളംവച്ചതോടെ കത്തിയെടുത്ത് അടിവയറ്റില്‍ കുത്തുകയും ചെയ്ത ശേഷം ഇയാള്‍ സംഭവ സ്ഥലത്തു നിന്നു കടന്നു കളഞ്ഞു. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News