CrimeNews

ജോലി കഴിഞ്ഞ് സ്ഥിരം വൈകി എത്തുന്നു; ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണയൊഴിച്ചു

മധ്യപ്രദേശ്: ജോലികഴിഞ്ഞു വീട്ടില്‍ വൈകിയെത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്. ശിവകുമാരി അഹിര്‍വാര്‍(36) ആണ് ഭര്‍ത്താവായ അരവിന്ദ് അഹിര്‍വാറിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചത്.

ജോലി കഴിഞ്ഞ് ഭര്‍ത്താവ് എന്നും വീട്ടില്‍ വൈകിയെത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും, എല്ലാവരും ഉറങ്ങിയതിന് ശേഷം പുലര്‍ച്ചെ ശിവകുമാരി അരവിന്ദിന്റെ മുഖത്ത് എണ്ണ ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം.

അരവിന്ദിന്റെ അലര്‍ച്ച കേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അരവിന്ദ് സാഗറിലെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭാര്യ ശിവകുമാരിക്കെതിരെ പോലീസ് കേസെടുത്തു. അരവിന്ദ് ഭാര്യയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ചെയ്തു പോയ പ്രവര്‍ത്തിയില്‍ ശിവകുമാരിക്ക് പശ്ചാതാപമുണ്ടെന്ന് അരവിന്ദിന്റെ സഹോദരന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button