മകളെ കൊല്ലാന്‍ 50,000 രൂപ കൊട്ടേഷന്‍; മാതാവ് അറസ്റ്റില്‍

ഒഡീഷ: മകളെ കൊല്ലാനായി 50,000 രൂപ കൊട്ടേഷന്‍ നല്‍കിയ 58കാരി അറസ്റ്റില്‍. ഒഡീഷയിലെ ബാലസോറിലാണ് ദാരുണ സംഭവം നടന്നത്. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താന്‍ മൂന്നു പേര്‍ക്കാണ് കൊട്ടേഷന്‍ നല്‍കിയത്. മകളുടെ കൊലപാതകത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാവിനു കുരുക്ക് വീണത്.

32കാരനായ പ്രമോദ് ജെനയ്ക്കും കൂട്ടാളികള്‍ക്കുമാണ് മാതാവ് 50000 രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയത്. മകള്‍ ഷിബാനി നായകിനെ (38) കൊല്ലാനായിരുന്നു കൊട്ടേഷന്‍. വ്യാജമദ്യ വിതരണമായിരുന്നു ഷിബാനിയുടെ തൊഴില്‍. ഇതുമായി ബന്ധപ്പെട്ട് മാതാവും മകളും തമ്മില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു.

പ്രശ്‌നം വഷളായതോടെയാണ് മകളെ കൊലപ്പെടുത്താന്‍ മാതാവ് തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു കൊട്ടേഷന്‍. കൊട്ടേഷന്‍ വാങ്ങി കൊല നടത്തിയ പ്രമോദ് ജേനയും അറസ്റ്റിലായി. ജനുവരി 12നാണ് ഷിബാനി കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News