സ്ത്രീധനം നല്‍കിയില്ല; യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നഗ്നയാക്കി മര്‍ദ്ദിച്ചു

ഭൂവനേശ്വര്‍: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍. ഒഡീഷയിലെ കേന്ദ്രപരയിലാണ് സംഭവം. 24കാരിയായ യുവതിക്കാണ് ക്രൂരമര്‍ദനമേറ്റത്.

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയെ നഗ്‌നയാക്കി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ പ്രചരിച്ചിരുന്നു. പ്രദേശവാസികളാണ് യുവതിയെ മര്‍ദനത്തില്‍ നിന്നു രക്ഷിക്കുകയും ധരിക്കാന്‍ വസ്ത്രം നല്‍കുകയും ചെയ്തത്. സംഭവത്തില്‍ പോലീസ് യുവതിയുടെ മൊഴിയെടുത്തു.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News