അശ്ലീല വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കാമുകനെ യുവതി കൊലപ്പെടുത്തി

യു.പി: അശ്ലീല വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കാമുകനെ കൊലപ്പെടുത്തിയ യുവതിയും കൊലയ്ക്കു സഹായം ചെയ്ത സഹോദരനും പിടിയില്‍. യശോദാ ദേവി, സഹോദരന്‍ രാജ്കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദീപു കാന്തി എന്നയാളാണ് കൊല്ലപ്പെട്ടത്.

യശോദാ ദേവിക്കു ദീപുവുമായി അവിഹിതബന്ധമുണ്ടായിരുന്നു. യശോദയുടെ നഗ്‌ന വിഡിയോ ദീപു ചിത്രീകരിക്കുകയും ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് യശോദ ദീപുവിനെ കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്‍ രാജ്കുമാര്‍ ഇതിനു സഹായം നല്‍കി.

ഡിസംബര്‍ മൂന്നിനാണ് ദീപുവിനെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി. പത്തിന് മൃതദേഹം ഓടയില്‍നിന്നു കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് യശോദാ ദേവിയില്‍ എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News