മുംബൈ: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുംബൈയിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ദാഹിസാറിലാണ് സംഭവം. റഷീദ ഷെയ്ക്ക്(28) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.
13 ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല നടന്നത്. കാമുകന്റെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നില്‍ വച്ചാണ് റഷീദയും കാമുകനും ഷെയ്ക്കിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുള്ളില്‍ തന്നെ മറവ് ചെയ്തു.
ഒരാഴ്ചയേറയായി ഷെയ്ക്കിനെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ അയല്‍വാസി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഷെയ്ക്കിന്റെ സഹോദരന് വീട്ടിലെത്തിയപ്പോള്‍ സംഭവത്തിന് ദൃസാക്ഷിയായ മകളാണ് കൊലപാതകത്തെ കുറിച്ച് പുറത്ത് പറഞ്ഞത്. തുടര്‍ന്ന് റഷീദയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ടയാള്‍ ഒരു വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ റഷീദയുടെ കാമുകന് അമിത് മിശ്രയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടരുകയാണ്.