News
മൂന്നുവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ്! അമ്പരന്ന് കുടുംബം
വഡോദര: കൊവിഡ് വൈറസ് ലോകത്ത് കണ്ടെത്തുന്നതിന് മുമ്പ് മരിച്ചുപോയ ഒരാള്‍ക്ക് കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കി ആരോഗ്യവകുപ്പ്. ഗുജറാത്തില്‍ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് മരിച്ച ഗുജറാത്തിലെ ഉപ്ലേത ഗ്രാമത്തിലെ ഹര്‍ദാസ്ഭായിയുടെ പേരിലാണ് കൊവിഡ് വാക്സിന്‍ നല്‍കിയതിന്റെ സര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് ആരോഗ്യവകുപ്പ് അയച്ചു നല്‍കിയത്.
ഹര്‍ദാസ്ഭായ് 2018ലാണ് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റും സര്‍ക്കാരില്‍ നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അമ്പരപ്പിലാണ് കുടുംബം.
രാജ്യമെമ്പാടും കൊവിഡ് വാക്‌സിന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മരിച്ചയാള്‍ക്ക് കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News