28.4 C
Kottayam
Saturday, June 6, 2026

ട്രോളി ബാഗ് വലിച്ചിഴച്ച് യുവതി, പരിശോധിച്ച വനിത പൊലീസ് ഞെട്ടി; ബാഗില്‍ കാമുകന്‍റെ മൃതദേഹം

Must read

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകനെ കൊന്ന് സ്യൂട്ട് കേസ് ബാഗിലാക്കി യുവതി. ഗാസിയബാദിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മൃതദേഹം ഉപേക്ഷിക്കാനായുള്ള നീക്കത്തിനിടെ യുവതി പൊലീസ് പിടിയിലായി.  ഞായറാഴ്ച രാത്രിയാണ് ഗാസിയബാദില്‍  താമസിക്കുന്ന പ്രീതി ശര്‍മയെന്ന യുവതിയെ കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറെ കാലമായി യുവതിക്കൊപ്പം താമസിച്ചിരുന്ന കാമുകന്‍ ഫിറോസ് എന്ന ച്വാന്നിയെ(23)യാണ് യുവതി  കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പതിവ് പട്രോളിങ്ങിനിടെയാണ്  ട്രോളി ബാഗും വലിച്ചിഴച്ച് നടന്നുപോകുന്ന യുവതിയെ പൊലീസ് ശ്രദ്ധിക്കുന്നത്.  അസ്വാഭാവികത തോന്നിയ പൊലീസ് സംഘം പ്രീതി ശര്‍മ്മയുടെ സമീപത്തെത്തി. യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെ  വനിതാ കോണ്‍സ്റ്റബിള്‍ ട്രോളി ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. ബാഗ് പരിസഓധിച്ച വനിതാ പൊലീസുകാരി ഞെട്ടി.   ബാഗിനുള്ളില്‍ ചോരയില്‍ കുളിച്ച യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.  

നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് ഗാസിയാബാദില്‍ താമസിച്ചുവന്നിരുന്നത്. അടുത്തിടയായി തന്നെ വിവാഹം കഴിക്കണമെന്ന് പ്രീതി ശര്‍മ ഫിറോസിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ്  ഫിറോസ് വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞദിവസവും വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഫിറോസ് കാമുകിയെ അവഹേളിച്ച് സംസാരിച്ചു. താന്‍ മോശക്കാരിയാണെന്ന രീതിയില്‍ സംസാരിതോടെയാണ്  വീട്ടിലുണ്ടായിരുന്ന കത്തി കൊണ്ട്  കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പ്രീതി പൊലീസിനോട് സമ്മതിച്ചു.

കൊലപാതകത്തിന് ശേഷം  മൃതദേഹം വീട്ടിലുണ്ടായിരുന്ന വലിയ ട്രോളി ബാഗിലാക്കി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. രാത്രി ആയതോടെ മൃതദേഹം ഒളിപ്പിച്ച  ബാഗുമായി വീടിന് പുറത്തിറങ്ങി. ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തി സ്റ്റേഷനില്‍ എത്തി ഏതെങ്കിലും ട്രെയിനില്‍ ബാഗ് ഉപേക്ഷിക്കാനായിരുന്നു യുവതിയുടെ പദ്ധതി. റെയില്‍വേ സ്റ്റേഷനിലേക്ക് ബാഗുമായി പോകുന്നതിനിടെയാണ് പ്രീതി പൊസീ പട്രോളിങ് സംഘത്തിന്റെ മുന്നില്‍പ്പെടുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് യുവതിയുമായി കൊലപാതകം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.   കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇവരുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week