29.4 C
Kottayam
Saturday, June 6, 2026

Gold price today:കുതിച്ചുയർന്ന് സ്വർണ്ണവില

Must read

കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) ഉയർന്നു.  തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്.  ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ സ്വർണവില കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ (AKGSMA) സ്വർണവില ഉയർത്തിയിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരുന്നു.

ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 38,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4795 രൂപയുമാണ് . ഒരു പവന് 320 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്.ഇന്നലെ കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവന് 38,040 രൂപയും, ഒരു ഗ്രാമിന് 4755 രൂപയുമായിരുന്നു ഇന്നലെ നിരക്ക്.

 ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40  രൂപ കുറഞ്ഞു. എന്നാൽ മണിക്കൂറിന്റെ വ്യത്യാസത്തിൽ തന്നെ വീണ്ടും 30 രൂപ വർദ്ധിച്ചു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ശനിയാഴ്ച രാവിലെ 35 രൂപ കുറഞ്ഞു. വീണ്ടും 25 രൂപ ഉയർന്നു. ഇന്ന് 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3960 രൂപയാണ്.

ഇതിനു മുമ്പ് ഈ മാസത്തെഏറ്റവും ഉയര്‍ന്ന വിലയാണ് ആഗസ്റ്റ് നാലിന് രേഖപ്പെടുത്തിയത്. ഒരു പവന് 38,200 രൂപയും, ഒരു ഗ്രാമിന് 4775 രൂപയുമായിരുന്നു വിലനിലവാരം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് ഒരു പവന് 37,680 രൂപയും, ഒരു ഗ്രാമിന് 4710 രൂപയുമായിരുന്നു വില.

- Advertisement -

കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് പലിശനിരക്കുകളിൽ വർധന വരുത്തിയിട്ടുണ്ട്. 50 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വലിയ കുതിച്ചു ചാട്ടം വിലയിലുണ്ടായതിനു ശേഷം കഴിഞ്ഞ ആഴ്ചയിലും വിലയിൽ സ്ഥിരതയുണ്ടായിരുന്നു.

- Advertisement -

ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ്. സ്വർണം ഔൺസിന് 1785.64 ഡോളറിലാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 64.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 516 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 645 രൂപയും, ഒരു കിലോഗ്രാമിന് 64,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില –    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില –    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില –    37,440  രൂപ

- Advertisement -

ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില –    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില –    37,760  രൂപ
ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില –    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില –    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില –    37,720  രൂപ

ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു           വിപണി വില –    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു           വിപണി വില –    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില –     38,120  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു           വിപണി വില –   37,800  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു            വിപണി വില –     38,040  രൂപ
ഓഗസ്റ്റ്   07- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില –    37,760  രൂപ
ഓഗസ്റ്റ്   08- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില –    37,760  രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week