24.2 C
Kottayam
Sunday, June 7, 2026

നായയെ രക്ഷിക്കാൻ ശ്രമിച്ചു, സ്ത്രീയെ വെള്ളത്തിലേക്ക് വലിച്ചിട്ട് ചീങ്കണ്ണി;ആക്രമണത്തിൽ കൊല്ലപ്പെട്ടു

Must read

ഫ്ലോറിഡ: ചീങ്കണ്ണികളും മുതലകളും മനുഷ്യരെ പതിയിരുന്ന് ആക്രമിക്കാറുണ്ട്. അതുപോലെ തടാകക്കരയിൽ നായയുമായി നടക്കാൻ പോയ സ്ത്രീക്കും ചീങ്കണ്ണിയുടെ ആക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടു. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. വൈൽഡ്‍ലൈഫ് ക്യാമറയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. 

ഒരു അയൽ‌ക്കാരിയാണ് അക്രമിക്കപ്പെടുന്ന സ്ത്രീയെ കണ്ടതും രക്ഷിക്കാൻ ശ്രമിച്ചതും. അവർ എമർജൻസി നമ്പറിലേക്ക് വിളിച്ചു. പക്ഷേ, അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടു. ​ഗ്ലോറിയ സെർജ് എന്ന 85 -കാരിയാണ് പത്തടി നീളമുള്ള ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ​ഗ്ലോറിയ തന്റെ നായയായ ട്രൂപ്പറിനെ ചീങ്കണ്ണിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ട്രൂപ്പർ രക്ഷപ്പെട്ടു എങ്കിലും ​ഗ്ലോറിയയ്ക്ക് ജീവൻ നഷ്ടപ്പെട്ടു. 

വൈൽഡ്‍ലൈഫ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആരേയും ഭയപ്പെടുത്തുന്നതാണ്. നായയുമായി തടാകക്കരയിലൂടെ നടക്കുകയാണ് സ്ത്രീ. അപ്പോഴാണ് ചീങ്കണ്ണി നായയെ കടിച്ച് വലിക്കുന്നത്. ചീങ്കണ്ണിയുടെ പിടിയിൽ നിന്നും നായയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ​ഗ്ലോറിയ. എന്നാൽ, ചീങ്കണ്ണി ​ഗ്ലോറിയയെ പിടിച്ചുവലിച്ച് വെള്ളത്തിലേക്ക് പോയി. 

അവരുടെ അയൽവാസിയായ 76 -കാരി കരോൾ തോമസ് ഇത് കണ്ടു, അവർ ഭയന്നു പോയി. അവർ ആദ്യം അവളെ രക്ഷിക്കാൻ ശ്രമിക്കുകയും പിന്നാലെ അവർ ​911 -ലേക്ക് വിളിക്കുകയും ചെയ്തു. തടാകത്തിൽ ഒരു സ്ത്രീയെ മുതല പിടിച്ചിരിക്കുന്നു എന്നും പറഞ്ഞ് ഫോണിലൂടെ അവർ ഒച്ചവെച്ചു. എന്നാൽ, പിന്നെ നോക്കിയപ്പോൾ ​ഗ്ലോറിയയെ കാണാൻ ഇല്ലായിരുന്നു. പിന്നാലെ, ദൈവമേ അവൾ പോയി എന്നാണ് തോന്നുന്നത് എന്നും പറഞ്ഞ് ​കരോൾ കരയാനും തുടങ്ങി. 

- Advertisement -

പിന്നീട് തടാകത്തിൽ നിന്നും ​ഗ്ലോറിയയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ, വളർത്തുമൃ​ഗങ്ങളുമായി തടാകക്കരയിലേക്ക് പോകരുത് എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂലൈ മുതലിങ്ങോട്ട് ഇത് മൂന്നാമത്തെയാളാണ് ഫ്ലോറിഡയിൽ ചീങ്കണ്ണിയുടെ ആക്രമത്തിൽ കൊല്ലപ്പെടുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week