വേളാങ്കണ്ണി എക്സ്പ്രസ്സ്‌ മാർച്ചിലേയ്‌ക്ക് സർവീസ് ദീർഘിപ്പിച്ചു

കൊച്ചി:ഫെബ്രുവരി 25 ന് യാത്ര അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ച 06035/36 വേളാങ്കണ്ണി എക്സ്പ്രസ്സ്‌ മാർച്ചിലും സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്ന് കോട്ടയം, കൊല്ലം ചെങ്കോട്ട വഴി സർവീസ് നടത്തുന്ന ഈ ട്രെയിന് യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയാണ് സർവീസ് ദീർഘിപ്പിക്കാൻ കാരണമായത്.

എറണാകുളം ജംഗ്ഷനിൽ നിന്ന് ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 01.10 നാണ് വേളാങ്കണ്ണി എക്സ്പ്രസ്സ്‌ (06035) യാത്ര ആരംഭിക്കുന്നത്. മാർച്ച്‌ 4, 11, 18, 25 ശനിയാഴ്ചകളിൽ കൂടി സർവീസ് തുടരുമെന്നാണ് പുതുതായി ലഭിക്കുന്ന വിവരം.

ഞായറാഴ്ചകളിൽ വൈകുന്നേരം 06.40 നാണ് വേളാങ്കണ്ണിയിൽ നിന്ന് തിരികെ എറണാകുളം ജംഗ്ഷനിലേയ്ക്ക് ഈ ട്രെയിൻ (06036) സർവീസ് നടത്തുന്നത്. മാർച്ച്‌ 5, 12, 19, 26 തിയതികളിൽ കൂടി നിലവിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

സ്പെഷ്യൽ ഫയർ ചാർജാണ് വേളാങ്കണ്ണി എക്സ്പ്രസ്സിൽ ഈടാക്കുന്നത്. സാധാരണ നിരക്കിൽ സർവീസ് സ്ഥിരപ്പെടുത്തണമെന്ന് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്.. ഇപ്പോൾ നിരവധി യാത്രക്കാർ ഈ സർവീസ് പ്രയോജനപ്പെടുത്തുന്നുണ്ട്. .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News