KeralaNews

തലശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകം; അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി എന്ന 51 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരെ അയല്‍വാസി കൂടിയായ ഓട്ടോ ഡ്രൈവര്‍ ഗോപാലകൃഷ്ണനാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

സ്ത്രീയുടെ തല പലതവണ ഇയാള്‍ ബലം പ്രയോഗിച്ച് ഓട്ടോയില്‍ ഇടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെ സൈദാര്‍ പള്ളിക്കടുത്തു വെച്ചാണ് ഗോപാലകൃഷ്ണന്‍ ഓടിച്ച ഓട്ടോയില്‍ നിന്നും ശ്രിധരി തെറിച്ചു വീണത്. കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button