സന്തോഷ് പണ്ഡിറ്റ് സീരിയലിലേക്ക്; ആദ്യമെത്തുക വീട്ടമ്മമാരുടെ ഇഷ്ട പരമ്പരയില്‍
നിരവധി വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമായെങ്കിലും തന്റേതായ നിലപാടുകളിലൂടെ മുന്നോട്ട് പോകുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി സിനിമകള്‍ കുറഞ്ഞ ബഡ്ജറ്റില്‍ സന്തോഷ് പണ്ഡിറ്റ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. വെള്ളിത്തിരയിലും താരം അരങ്ങേറിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും മിനിസ്‌ക്രീനില്‍ എത്തുകയാണ്. ഇത്തവണ സൂര്യ ടിവിയിലെ തിങ്കള്‍ കലമാന്‍ പരമ്പരയിലൂടെയാണ് നടന്‍ എത്തുന്നത്.
തിങ്കള്‍ കലമാന്റെതായി സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്. സന്തോഷ് പണ്ഡിറ്റും ഭാഗമായ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
തിങ്കള്‍ കലമാന്‍ പരമ്പരയില്‍ ഉശിരന്‍ സംഭാഷണങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന ക്യാപ്ഷനിലാണ് പ്രൊമോ വീഡിയോ പുറത്തു വന്നത്. ഹരിത ജി നായര്‍, കൃഷ്ണ, രയ്ജന്‍ രാജന്‍ തുടങ്ങിയവരാണ് പരമ്പരയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.