Home-bannerKeralaNews

രണ്ടു വയസുകാരനെ സാക്ഷിയാക്കി അമ്മ പുഴയില്‍ ചാടി,സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ദ്യശ്യത്തിന് പിന്നിലെ കുഞ്ഞിനും അമ്മയ്ക്കും സംഭവിച്ചത്‌

വിജയവാഡ:സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ചും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വൈറലാണ് ഈ രംഗങ്ങള്‍.രണ്ടു വയസുകാരനൊപ്പം അണക്കെട്ടിന്റെ നടപ്പാതിയിലൂടെ നടന്നുവരുന്ന അമ്മ. യാത്രയ്ക്കിടെ അവര്‍ പെട്ടെന്ന് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.

ഗുണ്ടൂര്‍ ജില്ലയിലെ മഹാനാട് ഭാഗത്ത് താമസിയ്ക്കുന്ന 23 കാരിയായ മാധുരി എന്ന് യുവതിയാണ് കുട്ടിയോടൊപ്പമെത്തി വെള്ളത്തിലേക്ക് ചാടിയത്.ഒരു മാത്ര അമ്മ വെള്ളത്തിലേക്ക് ചാടുന്നത് നോക്കി നില്‍ക്കുന്ന കുരുന്നിനെ അണക്കെട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കാണാം. വഴിയാത്രക്കാര്‍ ഓടിയെത്തി കുഞ്ഞിനെ സുരക്ഷിതനാക്കുന്നു.

കുഞ്ഞിന്റെ അടുത്ത് ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ പെട്ടെന്നു തന്നെ വെള്ളത്തിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.എന്നാല്‍ ആത്മഹത്യാശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായെങ്കിലും തുടര്‍ന്ന് സംഭവിച്ചതെന്താണെന്ന് പലര്‍ക്കും വ്യക്തമായിട്ടില്ലായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് രജനി ഒരു ഈശ്വര്‍ റെഡ്ഡി എന്നയാളെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ സാമ്പത്തികമായ പ്രശ്‌നങ്ങളേത്തുടര്‍ന്ന് ഇരുവരും വഴക്കടിച്ചു പിരിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

https://www.facebook.com/breakingkerala.com.news/videos/491292888461790/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button