ഭര്‍ത്താവ് കാല്‍വഴുതി വീണ് മരിച്ച അതേ കിണറ്റില്‍ യുവതി മകളേയും കൊണ്ട് ചാടി ജീവനൊടുക്കി!

തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി ജീവനൊടുക്കി. കടക്കാവൂര്‍ നിലക്കമുക്ക് സ്വദേശി ബിന്ദു (35), ദേവയാനി (8) എന്നിവരാണ് മരിച്ചത്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയും ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്ന് കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തു.

മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക് ആണ് ബിന്ദു. ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വെള്ളം കോരുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചിരുന്നു. ഇതിലുള്ള മനോവിഷമം ആവാം ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News