28.2 C
Kottayam
Friday, June 5, 2026

പരിചയമുള്ള എല്ലാ സ്ത്രീകളോടും "കാറുണ്ട് ചെറിയ കളി കളിച്ചിട്ട് പോയാലോ" എന്ന് ചോദിക്കുന്ന സ്ത്രീലമ്പടൻ; ഡിവൈഎഫ്ഐ നേതാവ് സുജിത്തിനെതിരെ മാദ്ധ്യമപ്രവർത്തക

Must read

കാസർകോട്: ഡിവൈഎഫ്ഐ നേതാവും അധ്യാപകനും എഴുത്തുകാരനുമായ സുജിത്ത് കൊടക്കാടിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ മാദ്ധ്യമപ്രവർത്തക ശരണ്യ എം ചാരു പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

പരിചയപ്പെടുന്ന എല്ലാ സ്ത്രീകളുമായും സെക്‌സ് ചെയ്യണമെന്ന പ്രത്യേക മാനസികാവസ്ഥ ഉള്ള വ്യക്തിയാണ് സുജിത്ത് കൊടക്കാടെന്നാണ് ഇവർ വ്യക്തമാക്കുന്നത്. തനിക്ക് പോലും ഇയാളിൽ നിന്നും നിരവധി തവണ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ശരണ്യ പറയുന്നു. പുരോഗമനം പറയുന്ന അതേ വായ കൊണ്ട് ‘കളി’ ചോദിച്ചു നടക്കുന്ന ഒരു സ്ത്രീലമ്പടൻ ആണ് സുജിത്ത് കൊടക്കാട് എന്നും ഇവർ പറയുന്നുണ്ട്. ഇയാൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് പോലും അടിയന്തരമായി കൗണ്സിലിങ് നൽകേണ്ടതുണ്ട് എന്നത് കൊണ്ട് ചൈൽഡ്‌ ലൈനിനെ സമീപിക്കുന്നത് ആലോചനയിൽ ഉണ്ടെന്നും മാദ്ധ്യമപ്രവർത്തക വ്യക്തമാക്കുന്നു.

ശരണ്യ എം ചാരു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്,

ഇനി ഞങ്ങൾക്ക് ചിലത് പറയാൻ ഉണ്ട്. സുജിത്ത് കൊടക്കാടിനെതിരെ നടന്നത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിന്റെ പേരിൽ നടന്ന ട്രാപ്പ് ആണെന്ന് അയാൾ ആരോടൊക്കെയോ പറഞ്ഞതായിട്ടറിഞ്ഞു. അതിൽ വ്യക്തത വരുത്താനാണ് ഈ പോസ്റ്റ്.

- Advertisement -

സുജിത്ത് കൊടക്കടിനെതിരെ പാർട്ടിക്കും ഡിവൈഎഫ്ഐയ്ക്കും പരാതി കൊടുത്തത്‌ ഇയാൾ ഉപദ്രവിച്ച, ഉപദ്രവിക്കാൻ ശ്രമിച്ച സ്ത്രീകളും ഗ്രൂപ്പ്‌ എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന ഗ്രൂപ്പുമാണ്. ഞങ്ങൾക്ക് ആർക്കും ഇത്തരം വിഷയങ്ങളിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കുന്നു. സ്ത്രീപക്ഷമാണ് ഇത്തരം വിഷയങ്ങളിലെ ഞങ്ങളുടെ രാഷ്ട്രീയം, ഞങ്ങൾക്ക് മുന്നിൽ എത്തുന്ന സ്ത്രീകളും തെളിവുകളുമാണ് ഞങ്ങളുടെ നിലപാട്.

- Advertisement -

സുജിത്തിന്റെ വിഷയത്തിലെ ആദ്യ പരാതി സർവൈവർ ആദ്യം വന്നു പറയുന്നത് എന്നോടാണ്. ഈ വൃത്തികെട്ടവൻ അവരുടെ ഏറ്റവും മോശം അവസ്‌ഥയിൽ സഹായിക്കാൻ എന്ന വ്യാജേന കൂടെ ചേർന്ന് അവരെ പ്രണയം പറഞ്ഞു മാനിപ്പുലേറ്റ് ചെയ്ത് അവരുടെ No പോലും വകവയ്ക്കാതെ പീഡിപ്പിച്ച ശേഷം, അത് വീഡിയോ പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ട് എന്നും, സെക്‌സ് മാത്രം ആവശ്യമുള്ള ഇവൻ “കാറുണ്ട് നമുക്കൊരു ചെറിയ കളി കളിക്കാം” എന്നു പറഞ്ഞു പിന്നീട് വിളിക്കുമ്പോൾ അവർ അവഗണിച്ചാൽ ഈ വീഡിയോ അവർക്ക് തന്നെ അയച്ചു കൊടുക്കുന്നു എന്നും, മറ്റനേകം സ്ത്രീകളുടെ വീഡിയോസ് ഇയാളുടെ 3 ഫോണുകളിൽ ഒന്നിൽ ഉള്ളത് അവർ കണ്ടിട്ടുള്ളതായുമാണ് എന്നോടവർ പറഞ്ഞത്. ആ വീഡിയോ പുറത്തു വന്നാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നും പറഞ്ഞ ആദ്യ ആളിൽ നിന്നാണ് ഇയാൾക്കെതിരെയുള്ള ഓരോ തെളിവും വെളിപ്പെടുത്തലും തുടങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week