ആറ് വര്‍ഷം ബന്ദിയാക്കി തുടര്‍ച്ചയായി പീഡിപ്പിച്ചു; 22കാരിയെ രക്ഷപ്പെടുത്തി പോലീസ്

ലക്നൗ: ക്രൂരമായി ലൈഗിംക പീഡനത്തിനിരയായ യുവതിയെ പോലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ 22-കാരിയെയാണ് ലക്നൗ പോലീസ് രക്ഷപ്പെടുത്തിയത്. യുവതിക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതി മനീഷ് പ്രതാപനെ പോലീസ് അറസ്റ്റ് ചെയ്തു.

രക്ഷപ്പെട്ടതിന് പിന്നാലെ താന്‍ നേരിട്ട ക്രൂരപീഡനം 22-കാരി പോലീസിനോട് തുറന്നുപറഞ്ഞു. നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞാണ് മനീഷ് മധ്യപ്രദേശിലെ വീട്ടില്‍ നിന്ന് തന്നെ കൂട്ടിക്കൊണ്ടുപോയത്. 2015ല്‍ ലക്നൗവിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ആറ് വര്‍ഷം മുറിയില്‍ അടച്ചിട്ട് മനീഷ്
തുടര്‍ച്ചയായി നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തായും യുവതി പറഞ്ഞു.

തന്നെ പോലെ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്തതായും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ മജിസ്ട്രേറ്റിന് മുന്നില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ബലാത്സംഗം,പോക്സാ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് മനീഷിനെതിരെ കേസ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News