തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കി സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുവില്‍പന ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവിലാണ് മരുന്നുകള്‍ വില്‍ക്കുന്നത്. സപ്ലൈകോയുടെ ജനകീയ സേവനത്തിന്റെ ഭാഗമായാണ് വിലക്കിഴിവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാവിധ ഇംഗ്ലീഷ് മരുന്നുകള്‍ക്കും 13 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വിലക്കുറവ് ലഭിക്കുന്നത്. ഏറെ ആവശ്യക്കാരുള്ള ഇന്‍സുലിന്‍ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാനായി 20 ശതമാനം മുതല്‍ 24 ശതമാനം വരെ വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് എല്ലാ മരുന്നിനും 25 ശതമാനം വിലക്കിഴിവും ലഭിക്കും. കുറഞ്ഞ പണച്ചെലവില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണക്കാരനും ലഭ്യമാക്കാനായാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News