കോടീശ്വരിയാകുന്നത് പല തവണ സ്വപ്നം കണ്ടു; ഒടുവില്‍ ഒറ്റരാത്രി കൊണ്ട് ആശാ റാണി കോടിശ്വരിയായി!

ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാന്‍ ലോട്ടറികള്‍ക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തില്‍ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശി ആശാ റാണി. 100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ആശയ്ക്ക് അടിച്ചത് ഒരു കോടി രൂപയുടെ സമ്മാനമാണ്.

ഒരിക്കല്‍ കോടീശ്വരി ആകുമെന്ന് പല തവണ സ്വപ്നം കണ്ടിരുന്നു. ഞങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്കാരമാണിതെന്ന് അറുപത്തൊന്നുകാരിയായ ആശാ റാണി പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോഴായിരുന്നു ഈ കുടുംബത്തെ തേടി ഭാഗ്യം എത്തിയത്. പഞ്ചാബില്‍ പഴയ ആക്രിസാധനങ്ങളുടെ കട നടത്തുകയാണ് ആശയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍ മക്കളും ഇതില്‍ സഹായിക്കുന്നുണ്ട്.

ഒരു പുതിയ വീട് വയ്ക്കുമെന്നാണ് ആശാ റാണിയുടെ ആഗ്രഹം. നിലവില്‍ ചെറിയൊരു വീട്ടിലാണ് കൂട്ടു കുടുംബമായി ഇവര്‍ താമസിക്കുന്നത്. ബാക്കി തുക ബിസിനസ്സ് വിപുലീകരിക്കുന്നതിന് വിനിയോഗിക്കുമെന്നും ഇവര്‍ പറയുന്നു. അമൃത്‌സറില്‍ നിന്നുള്ള ഒരു വീട്ടമ്മയ്ക്കും അടുത്തിടെ 100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ഒരു കോടി രൂപ ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News