ബെംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ

ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരു കോറമംഗലത്ത് വ്യാഴാഴ്ച രാത്രിയില്‍ 36-കാരിയായ സ്ത്രീ കൂട്ട ബലാത്സംഗത്തിനിരയായി. കാറ്ററിങ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്.ഒരു പരിപാടിക്കിടെ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് നാലു യുവാക്കള്‍ യുവതിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തത്.

സൗഹൃദം സ്ഥാപിച്ച ശേഷം ഭക്ഷണം കഴിക്കുന്നതിനാണ് നാലംഗ സംഘം തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചതെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍വെച്ച് ലൈംഗികാതിക്രമണം നടത്തിയെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് യുവതിയെ വിട്ടയച്ചത്. വീട്ടിലെത്തിയ യുവതി സംഭവം ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.

ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്നും പോലീസ് കണ്ടെത്തി. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. നാലാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ബെംഗളൂരു ഈസ്റ്റ് ജോയന്റ് കമ്മിഷണര്‍ രമേശ് ബനോത് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News