ഭര്‍ത്താവിനെ ബന്ധിയാക്കിയ ശേഷം യുവതിയെ 17 പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി: ഭര്‍ത്താവിനൊപ്പം ചന്തയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതിയെ 17 പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് 35 വയസുള്ള സ്ത്രീ പോലീസിനെ സമീപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവിനൊപ്പം ചന്തയില്‍നിന്ന് വീട്ടിലേക്ക് മടങ്ങവേ ക്രൂരപീഡനത്തിന് ഇരയായെന്നാണു യുവതിയുടെ പരാതി. ഭര്‍ത്താവിനെ ബന്ദിയാക്കിയശേഷമാണു യുവതിയെ പീഡിപ്പിച്ചത്. അക്രമികള്‍ മദ്യലഹരിയിലായിരുന്നു. പ്രതികളില്‍ ഒരാള്‍ പരിചയക്കാരനാണെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.

അക്രമികളുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടശേഷമാണു യുവതി പോലീസില്‍ പരാതി നല്‍കിയത്. ശേഷിക്കുന്ന പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്. ഇവരെ തിരിച്ചറിയാന്‍ മാര്‍ക്കറ്റിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News