തിരുവനന്തപുരത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം ചാണി കരുമരക്കാല വീട്ടില്‍ ഷിബുവിന്റെ ഭാര്യ റാണി (27)യാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ റാണിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹ പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അഞ്ചുവര്‍ഷം മുന്‍പാണ് ഷിബുവിന്റെയും റാണിയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ടരവയസുള്ള മകനുണ്ട്. കൈവന്‍വിള പെരുന്താന്നിയില്‍ വസന്ത-ശശി ദമ്പതികളുടെ മകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News